നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്ത പരിപാടിയാണെന്ന് മന്ത്രി പി രാജീവ്. ഇതിനെ പാർട്ടി പരിപാടിയാക്കാൻ യുഡിഫ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ലത്തീൻ രൂപത ബിഷപ്പ് പ്രഭാതയോഗത്തിൽ പങ്കെടുത്തത് അതിന് തെളിവാണ്. മതപുരോഹിതമാർ, സാമുദായിക സംഘടന വക്താക്കൾ , സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, ഹരിതകർമ സേന, കുടുംബശ്രീ, മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗം തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും നവകേരള സദസിൽ എത്തുന്നു എന്നത് നല്ല അനുഭവമാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് നവകേരള സദസിന്റെ ഭാഗമായി ഇടപഴഞ്ഞിയൽ നടന്ന പ്രഭാതയോഗത്തിൽ സംവിധായകനും നടനുമായ രാജസേനൻ പങ്കെടുത്തു. രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യാനും നമ്മുടെ നാടിന് വേണ്ട ആവശ്യങ്ങൾ പറയാനും ആശയങ്ങൾ പങ്കിടാനും ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല എന്നും രാജസേനൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here