പാലക്കാട് ഹോട്ടല്‍ പരിശോധന; കോണ്‍ഗ്രസിന് പരിഭ്രാന്തി, പലതും മറച്ചുവയ്ക്കാന്‍ ശ്രമം: മന്ത്രി പി രാജീവ്

P Rajeev

പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി രാജീവ്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാന്ദ്ര തോമസിനെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയ നടപടിയിലും മന്ത്രി പ്രതികരിച്ചു. എല്ലാ സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സംഘടനകള്‍ക്ക് ഉള്ളിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

Also Read : ‘അടിക്കടി വേഷ മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളും’: പി സരിൻ

തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ പരിശോധനക്കെത്തുകയും കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളില്‍ പരിശോധന നടത്തുകയും ചെയ്തത്. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ച പൊലീസ് തുടര്‍ന്ന് ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു.

എന്നാല്‍ വനിതാ പൊലീസ് ഇല്ലെന്ന കാരണം പറഞ്ഞ് ഷാനിമോള്‍ പരിശോധന തടയുകയുകയായിരുന്നു. പിന്നീട് പരിശോധനക്ക് വനിതാ പൊലീസിനെ പൊലീസ് എത്തിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടെയില്ലെന്ന വാദവും ഉയര്‍ത്തി പരിശോധന തടഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന മന.പൂര്‍വം വൈകിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ കൂടി വന്നതിനു ശേഷമാണ് പൊലീസിന് പരിശോധന നടത്താനായത്. പരിശോധന വൈകിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കുകയും ഇതിനിടയില്‍ കള്ളപ്പണം മാറ്റുകയും ചെയ്‌തെന്നാണ് സംശയം.

Also Read : കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് ടിപി രാമകൃഷ്ണൻ

അതേസമയം ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തു വിട്ടിരുന്നു. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍:

ദൃശ്യം 1 – (10.11pm )
ഷാഫി, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെ പി എം ഹോട്ടലിലേക്ക് കയറുന്നു.

ദൃശ്യം 2(10.13 pm)- കോറിഡോറിലെ ദൃശ്യങ്ങള്‍. ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നു. ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക്

ദൃശ്യം 3 (10.39 pm)- രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നു

ദൃശ്യം 4 (10.42 pm )- ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല.

ദൃശ്യം 5 (10.47 pm)- ‘പിഎ’ രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു
(ഈ മുറിയില്‍ നിന്ന് അവസാനം മറ്റൊരു കനമുള്ള പെട്ടി ഫെനി നൈനാന്‍ കടത്തുന്നുണ്ട് )

ദൃശ്യം 6 (10.51pm)- രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നു

ദൃശ്യം 7 (10.53 pm)- ഫെനി നൈനാന്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നു

ദൃശ്യം 8 (10.54 pm)- ഫെനി നൈനാന്‍ ട്രോളി ബാഗുമായി തിരിച്ച് കോണ്‍ഫറന്‍സ് റൂമിലേക്ക് തിരിച്ചു വരുന്നു

ദൃശ്യം 9 (10.50 pm)- ഫെനി നൈനാന്‍ ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമില്‍ കയറുന്നു

ദൃശ്യം 10 (10.59)- രാഹുല്‍ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാന്‍ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തില്‍ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നു.

ദൃശ്യം 11 (11.00 pm)- ഫെനി നൈനാന്‍ രാഹുല്‍ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു

ദൃശ്യം 12 (11.20)- മുറിയില്‍ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പി എ യും പുറത്തേക്ക് ഓടിപ്പോകുന്നു.

ദൃശ്യം 13 (11. 30)- കോണ്‍ഫറന്‍സ് റൂമില്‍ ഉണ്ടായിരുന്നവര്‍( ഷാഫി, ശ്രീകണ്ഠന്‍, ചാമക്കാല) പുറത്തേക്ക് പോകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News