“യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിൽ”: മന്ത്രി പി രാജീവ്

യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിലെന്ന് മന്ത്രി പി രാജീവ്. ഭാവിയിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണോ ലീഗ് നിൽക്കുന്നതെന്നും മന്ത്രി ചോദിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ ലീഗ് അവരുടെ സീറ്റ് നിലനിർത്തി.

Also Read; നാരീ ശക്തിയെക്കുറിച്ച് സംസാരിച്ചാൽ മാത്രം പോരാ, അത് പ്രാവർത്തികമാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

കോൺഗ്രസുമായുള്ളത് ചെറിയ സീറ്റുകളുടെ വ്യത്യാസം മാത്രമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തുടർച്ചയായി നിലമെച്ചപ്പെടുത്തിയിട്ടും മുന്നണിയിൽ ഈ പരിഗണന മതിയോ എന്ന് ലീഗ് തന്നെ ആലോചിക്കണം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തിയ രാഷ്ട്രീയ ജാഥ പോലും മുന്നണി സംവിധാനത്തിനപ്പുറം കോൺഗ്രസ് ഒറ്റക്ക് നടത്തുന്നുവെന്നും മന്ത്രി പി രാജീവ് വിമർശിച്ചു.

Also Read; ‘2050-ൽ ലോകത്തിലെ ആകെ തൊഴിലുകളിൽ 70 ശതമാനം ന്യൂതന സങ്കേതിക വിഭാഗത്തിലാകും’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News