കേരളാ വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമയായ ‘ദി കേരള സ്റ്റോറി’ ദൂരദർശൻ ചാനലിൽ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്ന് മന്ത്രി പി രാജീവ്. ലോകസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴും ആസൂത്രിതമായി വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരു സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ നീക്കത്തിനെതിരെ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;
“ദൂരദർശൻ ചാനലിൽ നാളെ ‘ദി കേരള സ്റ്റോറി’ എന്ന തീർത്തും കേരള വിരുദ്ധവും പ്രത്യേകമായി ഒരു മതത്തിനെതിരെ വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ തീരുമാനം പ്രതിഷേധാർഹമാണ്. ലോകസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് ആസൂത്രിതമായ രീതിയിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരു സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശൻ്റെ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read; കോടതിക്കതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ തുടരാമെന്ന് ഹൈക്കോടതി
കേരള സ്റ്റോറി ഇറങ്ങിയതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ മലയാളികൾക്ക് നേരെ ഉണ്ടായിട്ടുള്ള മോശം സമീപനം തുടരുന്നതിനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമെന്ന ഈ നാടിൻ്റെ സൽപ്പേരിന് കോട്ടം തട്ടിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ വീണ്ടും ഈ സിനിമയ്ക്ക് പ്രോത്സാഹനം നൽകുന്നത്. ഇതിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കും…”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here