മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് തുറന്നടിച്ച് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും മന്ത്രി പി രാജീവ് വിമര്‍ശിച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
Also Read : സിപിഐഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി; ലീഗിന്റെ തടസം കോണ്‍ഗ്രസ്: ഗോവിന്ദന്‍ മാസ്റ്റര്‍
യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന ലീഗിന്റെ പ്രസ്താവനയില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എത്തേണ്ട നിഗമനം അണികളുടെ മാത്രമല്ല നേതൃത്വത്തിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചും നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്നാണെന്ന് പി രാജീവ് പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയ പരാമര്‍ശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പി രാജീവ് പറഞ്ഞു.ബില്ലുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു ബില്ല് മണിബില്‍ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഫിനാന്‍ഷ്യല്‍ മെമ്മോറണ്ടം ആവശ്യമാണോ ഇല്ലയോ എന്നുള്ളതായിരുന്നു പ്രശ്‌നം. ഗവര്‍ണറുടെ കൂടി ഗവണ്‍മെന്റാണിത്. സര്‍ക്കാരില്‍ ധൂര്‍ത്താണ് എന്ന നിലപാട് ഗവര്‍ണറുടെ സ്ഥാനത്ത് ഇരിക്കുന്നയാള്‍ പറയുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ബില്ലുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here