കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ വന്നതിന് ശേഷം കെല്‍ട്രോണ്‍ വികസന പാതയിലാണ്. നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സ്ഥാപനത്തിന്റെ പേരിനെ ബാധിക്കുന്നുണ്ട്. കെല്‍ട്രോള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതേപ്പറ്റി എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണ്. കെല്‍ട്രോണുമായി ബന്ധപ്പെട്ട് രണ്ട് വിവരാവകാശങ്ങളാണ് ലഭിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള അധികാരം കെല്‍ട്രോണിന് ഉണ്ട്. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
സേഫ് കേരള പദ്ധതി സംബന്ധിച്ച് ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ല. പദ്ധതി വന്നതിനുശേഷം റോഡ് നിയമലംഘനങ്ങള്‍ വന്‍ തോതില്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നേരത്തേയും ഇത്തരം പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here