‘രാഹുൽ ഗാന്ധി ബിജെപിയുടെ നാവാകുന്നു, പൗരത്വഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ ഒന്നും മിണ്ടുന്നില്ല’: മന്ത്രി പി രാജീവ്

രാഹുൽ ഗാന്ധി ബിജെപിയുടെ നാവാകുന്നുവെന്ന് മന്ത്രി പി രാജീവ്. പൗരത്വഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ ഒന്നും മിണ്ടുന്നില്ല പകരം മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന ഗുരുതര ആരോപണത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനെ വർഗീയവാദിയെന്ന് പറഞ്ഞു. ആ പദം രേവന്ത് റെഡ്ഡിക്കാണ് ചേരുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണ ജോര്‍ജ്

ഉത്തരേന്ത്യയിൽ ബിജെപിയുടെ സീറ്റുകൾ കുറയ്ക്കാൻ പരിശ്രമിക്കേണ്ട രാഹുൽ ഗാന്ധി അവിടേക്ക് പോകുന്നില്ല. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടാൻ രാഹുൽഗാന്ധിക്ക് കഴിയുന്നില്ല. ഇന്ത്യ മുന്നണി ബിജെപിക്കെതിരെ വരുന്നു എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. പക്ഷേ അതിനു ശക്തി പകരേണ്ട കോൺഗ്രസ് അത് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം എൽഡിഎഫിന്റെ സീറ്റ് വർദ്ധിപ്പിക്കും. ബിജെപിക്കെതിരെയുള്ള പോരാട്ടം കേരളത്തിലാണ് നടക്കുന്നത് എന്നുള്ള അബദ്ധധാരണ രാഹുൽ ഗാന്ധിക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ചു; മൂന്ന് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News