രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് കെജ്‌രിവാളിന്റെ അറസ്റ്റുയര്‍ത്തുന്നത്: മന്ത്രി പി രാജീവ്

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് കെജ്‌രിവാളിന്റെ അറസ്റ്റുയര്‍ത്തുന്നത് എന്ന് മന്ത്രി പി രാജീവ്. വി എസ് സുനില്‍ കുമാറിന്റെ നാലാം ഘട്ട പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിസമ്പന്നരുടെ താല്‍പര്യം മാത്രമാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി.

തൃശ്ശൂര്‍ ലോകസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന്റെ വിപുലമായ മണ്ഡലം പര്യടനത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കമായത്. ഇരിങ്ങാലക്കുട കാറളം സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് നാലാംഘട്ട പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉയര്‍ത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Also Read  : ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇലക്ട്റല്‍ ബോണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

ശത്രുക്കളുടെ പോലും ഹൃദയത്തില്‍ ഇടം നേടിയ വ്യക്തിയാണ് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ എന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യാതിഥിയായിരുന്നു. സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, നേതാക്കളായ കെ പി രാജേന്ദ്രന്‍, പി ബാലചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News