മന്ത്രി പി രാജീവിന്‍റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ പുസ്തകപ്രകാശനം ഓഗസ്റ്റ് അഞ്ചിന്

P Rajeev

കൊച്ചി: മന്ത്രി പി രാജീവിന്‍റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ പുസ്തകപ്രകാശനം ഓഗസ്റ്റ് അഞ്ചിന് നടക്കും. എറണാകുളം ടി കെ കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ സി പി എം പി.ബി അംഗവും മുൻ മന്ത്രിയുമായ എം എ ബേബിയാണ് പുസ്തകപ്രകാശനം നിർവ്വഹിക്കുക. ചടങ്ങിൽ എം കെ സാനു,ബെന്യാമിൻ, മ്യൂസ് മേരി ജോർജ്, എൻ ഇ സുധീർ തുടങ്ങിയവർ പങ്കെടുക്കും.

P Rajeev_book

മന്ത്രി പി രാജീവിന്‍റെ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്‌സ്’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു ഈ പുസ്തകം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്‌സ് എന്ന പുസ്തകം പ്രകാശനം ചെയ്തത്. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ആദ്യ കോപ്പി ഏറ്റുവാങ്ങിയത്.

Also Read- ‘ഇന്ന് ഇന്ത്യയില്ല, പകരം ഭാരതം മാത്രമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്’: മുഖ്യമന്ത്രി

വിവിധ ആനുകാലിക വിഷയങ്ങളിലും മറ്റും പി രാജീവ് ദേശാഭിമാനിയിലും മറ്റും എഴുതുന്ന ലേഖനങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഇതിൽ തെരഞ്ഞെടുത്ത ലേഖനങ്ങളാണ് പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News