പല ഘട്ടങ്ങളിലും പുരോഗമന പക്ഷത്ത് നിന്നു കൊണ്ട് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ ശബ്ദിക്കാൻ അദ്ദേഹം തയ്യാറായി

വിഖ്യാത സംവിധായകൻ ശ്യാം ബെനഗലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി രാജീവ്. പല ഘട്ടങ്ങളിലും പുരോഗമന പക്ഷത്ത് നിന്നുകൊണ്ട് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ ശബ്ദിക്കാൻ അദ്ദേഹം തയ്യാറായി എന്നും മന്ത്രി പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചു.

വർഗീയ അക്രമങ്ങൾ നടക്കുന്നത് ചെറുക്കണമെന്ന് ഭരണകൂടത്തോട് അദ്ദേഹം മറ്റ് സഹപ്രവർത്തകർക്കൊപ്പം ആവശ്യപ്പെട്ടുവെന്നും ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിത്വം കൂടി വിടപറയുന്നുവെന്നും മന്ത്രി കുറിച്ചു. രാജ്യസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിനെ കുറിച്ചും മന്ത്രി വ്യക്തമാക്കി. സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ശക്തമായ ഭാഷയിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയ കാര്യവും മന്ത്രി പങ്കുവെച്ചു .

മന്ത്രിയുടെ അനുശോചന പോസ്റ്റ്

വിഖ്യാത സംവിധായകൻ ശ്യാം ബെനഗലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തലമുറകൾ കടന്ന് ജീവിക്കുന്ന സിനിമകളാണ് അദ്ദേഹത്തിന്റെ സംഭാവന. കഥ പറയുന്ന രീതിയും സിനിമയിലെ രംഗങ്ങളുടെ തീവ്രതയും കാഴ്ചക്കാരെ ആ ലോകത്തുതന്നെ പിടിച്ചുവെക്കുന്നതായിരുന്നു. 18 ദേശീയ പുരസ്കാരങ്ങൾ, പദ്മശ്രീ, പത്മവിഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം… എല്ലാം അദ്ദേഹത്തെ തേടിവന്നു. പല ഘട്ടങ്ങളിലും പുരോഗമന പക്ഷത്ത് നിന്നുകൊണ്ട് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ ശബ്ദിക്കാനും അദ്ദേഹം തയ്യാറായി. വർഗീയ അക്രമങ്ങൾ നടക്കുന്നത് ചെറുക്കണമെന്ന് ഭരണകൂടത്തോട് അദ്ദേഹം മറ്റ് സഹപ്രവർത്തകർക്കൊപ്പം ആവശ്യപ്പെട്ടു. ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിത്വം കൂടി വിടപറയുന്നു.

രാജ്യസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അടുത്തുപരിചയപ്പെടാൻ വഴിയൊരുക്കി. സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ശക്തമായ ഭാഷയിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും സിനിമാലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.

ആദരാഞ്ജലി.

also read: ഇന്ത്യന്‍ കലാ സിനിമയുടെ ഇതിഹാസം; ഓര്‍മകളില്‍ ശ്യാം ബെനഗല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News