ഉസ്താദ് സക്കീർ ഹുസൈന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്. തബലക്ക് അതിന്റെ നാഥനെ നഷ്ടമായി എന്നാണ് പി രാജീവ് പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.ഉസ്താദ് അള്ളാരാഖ വിട വാങ്ങുമ്പോൾ സക്കീർ ഹുസൈൻ തബലയുടെ മറ്റൊരു പേരായി ലോകത്തിന്റെ മുമ്പിലുണ്ടായിരുന്നു. ഇപ്പോൾ നിശ്ചലം താളം എന്നാണ് മന്ത്രി കുറിച്ചത്. മനുഷ്യനുള്ളിടത്തോളം അങ്ങയുടെ വിരലുകൾ സൃഷ്ടിച്ച മാന്ത്രികലോകം മനസ്സുകളിൽ നിലനിൽക്കും എന്നും .എകാന്തതകളിൽ കൂട്ടിരുന്ന സംഗീതമേ, പ്രിയ ഉസ്താദ് വിട എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
മന്ത്രി പി രാജീവിന്റെ അനുശോചന പോസ്റ്റ്
തബലക്ക് അതിന്റെ നാഥനെ നഷ്ടമായി.
ഉസ്താദ് അള്ളാരാഖ വിട വാങ്ങുമ്പോൾ സക്കീർ ഹുസൈൻ തബലയുടെ മറ്റൊരു പേരായി ലോകത്തിന്റെ മുമ്പിലുണ്ടായിരുന്നു. ഇപ്പോൾ നിശ്ചലം താളം… മനുഷ്യനുള്ളിടത്തോളം അങ്ങയുടെ വിരലുകൾ സൃഷ്ടിച്ച മാന്ത്രികലോകം മനസ്സുകളിൽ നിലനിൽക്കും. എകാന്തതകളിൽ കൂട്ടിരുന്ന സംഗീതമേ, പ്രിയ ഉസ്താദ് വിട
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. നഷ്ടമായത് ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും സിദ്ധിയും നേടിയ സംഗീതജ്ഞനെയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖൈമന്ത്രി കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here