ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ മന്ത്രി പി രാജീവ് അനുശോചനം അറിയിച്ചു. മിമിക്രിയിലൂടെ അഭിനയത്തിലും പിന്നീട് സംവിധാനരംഗത്തും എത്തിയ സിദ്ദിഖ് നിരവധി ഹിറ്റ് സിനിമകളാണ് സമ്മാനിച്ചത്. മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഫ്രെയിമുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ടെന്നും അവയിലൂടെ മലയാളികൾക്കിടയിൽ അദ്ദേഹത്തിന് അനശ്വരമായ സ്ഥാനമുണ്ടായിരിക്കുമെന്നുമാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. സിദ്ദിഖിന്റെ മരണത്തിൽ ബന്ധുമിത്രാദികളുടെയും മലയാള സിനിമാ ലോകത്തിന്റെയും ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
”മലയാളികളെ മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മിമിക്രിയിലൂടെ സിനിമയിലെത്തി അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റി അദ്ദേഹം സമ്മാനിച്ച നിരവധി ഹിറ്റ് സിനിമകൾ.. മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഫ്രെയിമുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അവയിലൂടെ മലയാളികൾക്കിടയിൽ അദ്ദേഹത്തിന് അനശ്വരമായ സ്ഥാനമുണ്ടായിരിക്കും. സിദ്ദിഖിന്റെ മരണത്തിൽ ബന്ധുമിത്രാദികളുടെയും മലയാള സിനിമാ ലോകത്തിന്റെയും ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി”;മന്ത്രി പി രാജീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം നടക്കും. ശേഷം കാക്കനാട്ടെ വസതിയിലേക്ക് ഭൗതിക ശരീരം എത്തിക്കും. വീട്ടില്‍ ഏതാനുമിനുട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ എത്തിച്ച് ഖബറടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here