‘ജേക്കബ്ബേട്ടൻ യാത്രയായി,പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി എപ്പോഴും ധീരമായി നിന്ന ചരിത്രമാണ് സഖാവിനുള്ളത്’: സിപിഐഎം നേതാവിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്

മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്. കഴിഞ്ഞ ദിവസമാണ് ജേക്കബ്ബേട്ടൻ ആശുപത്രിയിലായിരുന്നുവെന്ന വിവരം അറിഞ്ഞത് എന്നും വിളിച്ചപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയെന്ന് പറഞ്ഞു. കുഴപ്പമില്ലെന്നും തുടർപരിശോധനക്ക് പോകുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ, അതിന് കാത്ത് നിൽക്കാതെ ഇന്ന് രാവിലെ മരണപ്പെട്ടു എന്നാണ് അദ്ദേഹം കുറിച്ചത് .പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി എപ്പോഴും ധീരമായി നിന്ന ചരിത്രമാണ് സഖാവിനുള്ളത് എന്നും മന്ത്രി പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചു.

ALSO READ: ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

മന്ത്രി പി രാജീവിന്റെ പോസ്റ്റ്

ജേക്കബ്ബേട്ടൻ യാത്രയായി. ദീർഘകാലം എറണാകുളം നഗരത്തിൽ സഖാവ് പാർട്ടിയെ നയിച്ചു. ഞങ്ങളുടെ വിദ്യാർത്ഥി സംഘടനാകാലത്ത് പാർടി ഏരിയാസെക്രട്ടറിയായിരുന്ന സഖാവ് നൽകിയ പിന്തുണ പ്രധാനമായിരുന്നു. പിന്നീട് പാർട്ടി ജില്ലാസെക്രട്ടേറിയറ്റ് അംഗമായും സി ഐ ടി യു ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചു. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബാംബൂ കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ജേക്കബ്ബേട്ടൻ ആശുപത്രിയിലായിരുന്നുവെന്ന വിവരം അറിഞ്ഞത്. വിളിച്ചപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയെന്ന് പറഞ്ഞു. കുഴപ്പമില്ലെന്നും എന്നാൽ തുടർപരിശോധനക്ക് പോകുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ, അതിന് കാത്ത് നിൽക്കാതെ ഇന്ന് രാവിലെ മരണപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി എപ്പോഴും ധീരമായി നിന്ന ചരിത്രമാണ് സഖാവിനുള്ളത്. വിട….
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News