വളർന്നുവരുന്ന യുവകായിക താരങ്ങൾക്ക് പ്രചോദനമാകട്ടെ; റോഹൻ ബൊപ്പണ്ണയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

ഇന്ത്യൻ ടെന്നീസ് താരം റോഹൻ ബൊപ്പണ്ണയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്.
43ആം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം നേടിയത് അവിശ്വസനീയമായ നേട്ടമെന്നാണ് മന്ത്രി പി രട്ടജീവ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം കൂടി ആയിരിക്കുകയാണ് അദ്ദേഹമെന്നും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം നേടിയ ഈ കിരീടനേട്ടം വളർന്നുവരുന്ന യുവകായിക താരങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ALSO READ: ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് വീഴുന്ന കാഴ്ച; ബുമ്രയുടെ പന്ത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

43ആം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം നേടുക.! അവിശ്വസനീയമായ നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ ടെന്നീസ് താരം റോഹൻ ബൊപ്പണ്ണയ്ക്ക് അഭിനന്ദനങ്ങൾ. ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം കൂടി ആയിരിക്കുകയാണ് അദ്ദേഹം. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം നേടിയ ഈ കിരീടനേട്ടം വളർന്നുവരുന്ന യുവകായിക താരങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

ALSO READ: ഇവിയിൽ മുന്നേറ്റം നടത്താൻ ടാറ്റ; വിപണി കീഴടക്കാൻ കർവ് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News