കേരളത്തിനും അഭിമാന നിമിഷം; കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടത്തിൽ അഭിനന്ദനവുമായി മന്ത്രി പി രാജീവ്.കേരളത്തിനും അഭിമാന നിമിഷം എന്നാണ് മന്ത്രി വ്യക്തമാക്കിയത്. മലയാളിയായ സാന്ദ്ര ഡേവിസ് വിക്കറ്റ് നേടിയ മത്സരത്തിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. സാന്ദ്രയെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

also read:പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടം കേരളത്തിനും അഭിമാന നിമിഷം. മലയാളിയായ സാന്ദ്ര ഡേവിസ് വിക്കറ്റ് നേടിയ മത്സരത്തിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആധികാരികമായിത്തന്നെ കിരീടം നേടിയത്. സാന്ദ്രയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര ബ്ലൈന്റ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ഈ വിജയം കേരളത്തിലെയും രാജ്യത്തെയും കൂടുതലാളുകൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ ചരിത്ര പുരുഷനാണ് അയ്യങ്കാളി; മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News