‘പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു’; ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്. ജനങ്ങള്‍ക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്നും പ്രതിസന്ധികള്‍ക്കിടയിലും ധനവകുപ്പ് മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

also read- ‘സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധം’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഓണാഘോഷം എങ്ങനെയുണ്ടെന്നറിയാന്‍ നിരത്തിലിറങ്ങി നോക്കണം. ഓണാഘോഷത്തെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ തന്നെ അഭിനന്ദിച്ച് എഴുതുന്നുണ്ട്. കിറ്റ് വിതരണത്തില്‍ അടക്കം ആളുകള്‍ സന്തോഷത്തിലാണ്. പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും കിറ്റ് വിതരണം നടത്തരുതെന്ന് ആഗ്രഹമുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

also read- മാത്യു കുഴല്‍നാടനെതിരായ കേസ് പത്ത് മാസം മുന്‍പുള്ളത്; അനധികൃതമായി മണ്ണെടുത്തെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്

മികച്ച രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ധനവകുപ്പിന്റെ ഇടപെടലും എടുത്തുപറയണം. പ്രതിസന്ധി ഘട്ടത്തിലും ശാസ്ത്രീയമായ ഇടപെടല്‍ നടത്തിയ ധനമന്ത്രി അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവര്‍ക്കാണ് ഇത് സങ്കടകരമായ ഓണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News