ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം: മന്ത്രി പി. രാജീവ്

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ആദ്യ അദാലത്തില്‍ കണയന്നൂര്‍ താലൂക്കിലെ 293 പരാതികളാണ് പരിഗണിക്കുന്നത്.

മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡ്, അദാലത്ത് വഴി ലഭിച്ച ഇടപ്പള്ളി സ്വദേശിനി ഗീതാ ജോഷി നിറകണ്ണുകളോടെയാണ് ഇടതു സര്‍ക്കാരിന് നന്ദിപറയുകയാണ്. അതേസമയം,അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന ചോറ്റാനിക്കര സ്വദേശി വാസുദേവ ശര്‍മ്മയുടെ കാലങ്ങളായുള്ള ആവശ്യത്തിനും അദാലത്തില്‍ പരിഹാരമായി.

ഇത്തരത്തില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ടവരുടെ 293 പരാതികളാണ് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ മന്ത്രിമാര്‍ പരിശോധിക്കുകയും ഉടനടി പരിഹാരമാവുകയും ചെയ്യുന്നത്.മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവാണ് അദാലത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് പി.രാജീവ് പറഞ്ഞു. നാളെ ( 16.05.2023 )  പറവൂര്‍ താലൂക്കില്‍ അദാലത്ത് നടക്കും. തുടര്‍ന്ന് ആലുവ, കുന്നത്തുനാട്, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News