പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചതായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐബിഎമ്മിൻ്റെ വിപുലീകരിച്ച ഓഫീസിൻ്റെയും ജെനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്ററിൻ്റെയും ക്ലൈൻ്റ് എക്സ്പീരിയൻസ് സോണിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിന്‍റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന വിവരം പൊതുജനത്തെ അറിയിച്ചത്. ഒപ്പം എഐ ഇന്നൊവേഷൻ സെൻ്ററിന്‍റെ ഉദ്ഘാടന ചിത്രങ്ങളും പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഐബിഎം ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചു. ഇന്ന് കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐബിഎമ്മിൻ്റെ വിപുലീകരിച്ച ഓഫീസിൻ്റെയും ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്ററിൻ്റെയും ക്ലൈൻ്റ് എക്സ്പീരിയൻസ് സോണിൻ്റെയും ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു. ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഇനി കേരളത്തിലെ ഈ സെൻ്റർ സഹായകമാകും.
ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here