അംബികയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം; മരം മുറിക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു

ഏറെ നാളുകളായി മരം വീഴുമെന്ന ഭയപ്പാടില്‍ കഴിഞ്ഞ കൊടുമൺ സ്വദേശിനിയും വിധവയുമായ അംബികയ്ക്കും മകൾക്കും വ്യവസായ മന്ത്രി പി. രാജീവിന്റെ ഇടപെടലിലൂടെ ആശ്വാസം.

ഏത് നിമിഷവും തങ്ങളുടെ വീടിന് മുകളിലേക്ക് മറിഞ്ഞ് വീഴാന്‍ നില്‍ക്കുന്ന ആഞ്ഞിലിമരം മുറിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഉടമസ്ഥന്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായാണ് കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തില്‍ അംബിക എത്തിയത്. മഴ പെയ്യുമ്പോഴും കാറ്റു വീശുമ്പോഴും അംബിക മകളേയും പേരക്കിടാവിനേയും നെഞ്ചോട് ചേര്‍ത്തിരിക്കും. മരത്തിന് ഒരു വശത്ത് മാത്രമാണ് വേരുള്ളത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും അത് മറിഞ്ഞ് തങ്ങളുടെ വീടിന് പുറത്തേക്ക് വീഴുമെന്ന് അംബിക മന്ത്രിയോട് പറഞ്ഞു.

വിഷമാവസ്ഥ കേട്ടറിഞ്ഞ മന്ത്രി എത്രയും വേഗം മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News