വിവിധയിനം കയറുകളുടെ റണ്ണേജ് നിർണ്ണയം ഒരു മിനിട്ടിനുള്ളിൽ സാധ്യമാക്കുന്ന ഡിജിറ്റൽ കയർ റണ്ണേജ് മീറ്ററിനെ കുറിച്ച് മന്ത്രി പി രാജീവ്. കയർ മേഖലയിൽ വലിയ തോതിൽ പ്രയോജനപ്പെടുന്നതാണ് NCRMI വികസിപ്പിച്ചെടുത്ത ഡിജിറ്റൽ കയൽ റണ്ണേജ് മീറ്റർ.കഴിഞ്ഞ ദിവസം മറ്റ് നാല് പുതിയ ഉൽപന്നങ്ങൾക്കൊപ്പമാണ് റണ്ണേജ് മീറ്ററും പുറത്തിറക്കിയതെന്നും മന്ത്രി കുറിച്ചു.
ALSO READ: 25 വർഷം മുൻപ് നിലച്ചു പോയ വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം ഉദ്ഘാടനം ചെയ്തു; കർഷകരുടെ രണ്ടര ദശാബ്ദ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായതെന്ന് മന്ത്രി എം ബി രാജേഷ്
പരസഹായം കൂടാതെ ഒരാൾക്ക് വളരെ കൃത്യമായും എളുപ്പത്തിലും റണ്ണേജ് തിട്ടപ്പെടുത്താൻ സഹായിക്കുന്നതാണ് റണ്ണേജ് മീറ്റർ.കയറിന്റെ റണ്ണേജ് വിശകലനം ചെയ്യുന്നതിനായി ഒപ്റ്റിക്കൽ എൻകോഡർ ഘടിപ്പിച്ച പ്രീ – പ്രോഗ്രാംഡ് മൈക്രോ കൺട്രോളറോട് കൂടിയാണ് ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ നിർമ്മിച്ചിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here