‘മുനമ്പം വിഷയം വര്‍ഗീയവത്ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മന്ത്രി പി രാജീവ്

മുനമ്പം വിഷയം വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാഷ്ട്രീയ ലാഭം കിട്ടുമോ എന്നാണ് അവരുടെ നോട്ടം. എന്നാല്‍ സര്‍ക്കാരോ സിപിഐഎമ്മോ ഈ വിഷയത്തില്‍ രാഷ്ട്രീയ മാനങ്ങളിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അവിടെ താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  കുട്ടിക്കുറുമ്പുകളിലൂടെ വളര്‍ന്ന തലയെടുപ്പിന്റെ അരനൂറ്റാണ്ട്, ഗജരാജന്‍ വെളിയല്ലൂര്‍ മണികണ്ഠന് ഇന്ന് അന്‍പതാം പിറന്നാള്‍

അതിന്റെ ഭാഗമായാണ് എംഎല്‍എ കത്ത് നല്‍കിയത്. താന്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
ഭൂമിയ്ക്ക് കരമടയ്ക്കാന്‍ റെവന്യൂ മന്ത്രി തീരുമാനിച്ചു.എന്നാല്‍ പിന്നീട് ഹൈക്കോടതി ഇടപെടലുണ്ടായി.
മതവും ജാതിയും നോക്കിയല്ല സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
28 ാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. നിയമക്കുരുക്ക് അഴിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

അതേസമയം മറ്റൊരു വിഷയത്തില്‍ പ്രശാന്ത് ഐഎഎസിന്റെ എഫ്ബി പോസ്റ്റില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News