‘ഏക സിവില്‍ കോഡിനെതിരെ ഒരുമിച്ചുള്ള പ്രതിരോധമാണ് വേണ്ടത്; കോണ്‍ഗ്രസിന് ചാഞ്ചാട്ടം’: മന്ത്രി പി.രാജീവ്

ഏക സിവില്‍ കോഡിനെതിരെ ഒരുമിച്ചുള്ള പ്രതിരോധമാണ് വേണ്ടതെന്ന് മന്ത്രി പി.രാജീവ്. ഏക സിവില്‍ കോഡിനെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാനാണ് സിപിഐഎം ശ്രമിക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ വ്യക്തതയില്ല. ലീഗ് നിലപാട് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി.രാജീവ് പറഞ്ഞു.

Also read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിന്റെ നിലപാട് മനസിലാക്കാന്‍ ഇന്നത്തെ സ്ഥിതിയില്‍ ഏറ്റവും സഹായകരമായ പത്രം മലയാള മനോരമ പത്രമാണ്. അതില്‍ നല്‍കിയ ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ‘ഹൈക്കമാന്‍ഡിന്റെ അനുമതി; കെപിസിസിക്ക് ഏക സിവില്‍ കോഡിനെതിരെ നിലപാട് സ്വീകരിക്കാം’, അതില്‍ നിന്ന് എന്താണ് വായിച്ചെടുക്കേണ്ടത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരിക്കുന്നു. ഇവിടെ പൊതുയോഗമാകാം. മറ്റെവിടെയും ഈ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. ഏക സിവില്‍ കോഡില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ചാഞ്ചാടിയുള്ള നിലപാടാണ്.
ഇന്ത്യയിലെ കോണ്‍ഗ്രസിനും വ്യത്യസ്ത നിലപാടല്ല. ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Also read- ‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News