കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം, അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനം: മന്ത്രി പി രാജീവ്

അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി രാജീവ്. കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായിട്ടാണ് ആഗോള നിക്ഷേപക സംഗമം എന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലേക്ക് വലിയ നിക്ഷേകരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. അതുകൊണ്ടുതന്നെ ജനുവരിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലൂടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് കടന്നുവരുമെന്നുറപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി , നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിംഗിലേക്ക് ലോകം മാറുകയാണ്. എ. ഐ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവക്ക് അനുകുലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കും എന്നും മന്ത്രി കുറിച്ചു.

ALSO READ:സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മന്ത്രി പി രാജീവിന്റെ പോസ്റ്റ്

കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകും. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും. തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലേക്ക് വലിയ നിക്ഷേകരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. അതുകൊണ്ടുതന്നെ ജനുവരിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലൂടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് കടന്നുവരുമെന്നുറപ്പാണ്.
50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി , നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിംഗിലേക്ക് ലോകം മാറുകയാണ്. എ. ഐ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവക്ക് അനുകുലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News