കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്. മൂന്ന് പഞ്ചായത്തുകളിലെ 40 തോടുകളുടെ ആഴം കൂട്ടൽ, എക്കൽ നീക്കംചെയ്യൽ , കലുങ്കുകളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിക്കൊണ്ട് 8 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്ന് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
also read: 4k വിസ്‌മയങ്ങൾ തീരുന്നില്ല, വരുന്നൂ അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രം സെവൻ സമുറായ്
ഓപ്പറേഷൻ വാഹിനി, നറണിത്തോട് ശുചീകരണം എന്നിവക്ക് പിന്നാലെ മൂന്ന് പഞ്ചായത്തുകളിലെ തോടുകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്ന പദ്ധതി കൂടി നടപ്പിലാക്കപ്പെടുന്നതോടെ ഏറ്റവുമധികം തുക ജലാശയ സംരക്ഷണത്തിനായി ചെലവഴിക്കുന്ന മണ്ഡലമായി കളമശ്ശേരി മാറും.
കുന്നുകര, കരുമാലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന 40 തോടുകൾ പദ്ധതിയിൽ ഉൾപ്പെടും. തോടുകൾക്ക് ആകെ 62 കിലോമീറ്റർ നീളമുണ്ട്. ആലങ്ങാട് പഞ്ചായത്തിലെ 22 ഉം കരുമാല്ലൂർ പഞ്ചായത്തിലെ 12 ഉം കുന്നുകര പഞ്ചായത്തിലെ 6 ഉം തോടുകളാണ് നവീകരിക്കുക. മൂന്ന് പഞ്ചായത്തുകളിലെയും പ്രധാന ജലസ്രോതസ്സ് ആയിരുന്ന ഈ തോടുകൾ എക്കലടിഞ്ഞ് പ്രവർത്തനക്ഷമമല്ലാതായി മാറിയതിനെ തുടർന്നാണ് ഇങ്ങനൊരു പദ്ധതിക്ക് രൂപം നൽകിയത്. ആലങ്ങാട് പഞ്ചായത്തിൽ പോത്തട്ട തോട്, പൂന്തുരുത്ത് തോട് എന്നിവയിലേക്ക് ഓരുവെള്ളം കയറുന്നത് തടയാനായി സ്ളൂയിസുകൾ നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന തോടുകളിലൊന്നായ നരണിത്തോട് ശുചീകരിക്കുന്ന 1.32 കോടി രൂപയുടെ പദ്ധതി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
also read: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here