ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് മന്ത്രി പി രാജീവ്. ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ടിലെ അന്തരം കുറഞ്ഞു.
ചേലക്കര സർക്കാർ ഭരണത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയം. ശാഖയ്ക്ക് ഇടം കൊടുത്ത ആളും തിരികൊളുത്തിയ ആളും കാവൽ നിന്നയാളും യുഡിഎഫിൽ ഉണ്ട്. യുഡിഎഫിൽ ഇനി ഇരട്ട അംഗത്വം വേണ്ടിവരുമെന്നും, പാലക്കാട് വിജയം വർഗീയ ധ്രുവീകരണത്തിന്റെ ബാക്കിഎന്നും മന്ത്രി പി രാജീവ് പറഞ്ഞു.
Also Read; ഈ വിജയം രാഷ്ട്രീയത്തിനുമതീതം; യുആർ പ്രദീപ് എന്ന ചേലക്കരയുടെ ജനകീയ നേതാവ്
മുനമ്പം വിഷയത്തിൽ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത കൊടുക്കുന്നുവെന്ന വിമർശനവും മന്ത്രി പി രാജീവ് ഉന്നയിച്ചു. പെട്ടെന്ന് ഉണ്ടായ വികാരത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ സമരക്കാർ എതിർത്തത്. സമരക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി വരികയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും, പെട്ടെന്നുള്ള ഉറപ്പുകൾ കൊടുത്ത് സമരക്കാരെ വഴിയാധാരമാക്കില്ലെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
Also Read; “ചേലക്കര വിധി ജനങ്ങൾ ഇടതുപക്ഷ സർക്കാരിനൊപ്പം എന്ന് തെളിയിക്കുന്നത്…”: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here