പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്

ആലുവയിലെ ആറു വയസ്സുകാരിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്. പൊലീസ് സമഗ്രമായ അന്വേഷണമാണ് കുട്ടിയെ കാണാതായതിന് ശേഷം ആരംഭിച്ചതെന്നും, എല്ലാ വിശദാംശങ്ങളും അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; ചിത്രങ്ങൾ പങ്കുവെച്ച് അനൂപ് സത്യൻ

‘പരാതി കിട്ടിയതിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട് . പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്’, മന്ത്രി വ്യക്തമാക്കി.

READ NEWS: മൃതദേഹം കണ്ടെത്തിയത് മാലിന്യകൂമ്പാരത്തില്‍; കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളെന്ന് ആലുവ റൂറല്‍ എസ്പി

അതേസമയം, ആലുവയിയിൽ നിന്ന് കാണാതായ ആറു വയസ്സുകാരിയുടെ മരണവർത്തയിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജും രംഗത്തെത്തി. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കുട്ടിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയിൽ കാണാതായ ആറു വയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News