കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന് സുരേന്ദ്രനടക്കമുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ പുറത്തുവന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു പരിമിതി എന്നത് ഇടതുപക്ഷവുമായി ബന്ധപ്പെട്ട് വസ്തുതകളില്ലാത്ത കേസിലാണെങ്കില്‍ പോലും, മൊഴി കൊടുക്കുന്ന ഘട്ടത്തില്‍ തന്നെ അതിന്റെ വിശദാംശങ്ങള്‍, പിന്നാമ്പുറങ്ങള്‍, ഫയലുകള്‍ എല്ലാം മാധ്യമപ്രവര്‍ത്തകരുടെ മുന്നിലുണ്ടാവും. കൊടകര കുഴപ്പല്‍ണ കേസില്‍ മൊഴി കൊടുത്തിട്ട് എത്ര കാലമായി. ആ മൊഴി കോടതിക്ക് മുന്നിലുണ്ട്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ആ മൊഴി എന്താണെന്ന് പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടോ? കുറ്റപത്രത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ കേസ് ഇ ഡി അന്വേഷിക്കേണ്ടതുണ്ട് എന്നത്. ഇലക്ഷന്‍ കമ്മീഷനും ഇത് പരിശോധിക്കേണ്ടതുണ്ടെന്നത്. ഇടതുപക്ഷത്തിനെതിരെ വരാവുന്ന തരത്തിലുള്ള എന്തെങ്കിലും വാര്‍ത്തയായിരുന്നെങ്കില്‍ ഈ മൊഴികളെല്ലാം എന്നേ പൊതുബോധമായി മാറിയേനെ- മന്ത്രി പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. പണവുമായി എത്തിയ ധര്‍മ്മരാജന് കെ സുരേന്ദ്രനും ആയി അടുത്ത ബന്ധം. കേന്ദ്ര മന്ത്രി അമിത്ഷായുമായി നിരവധി തവണ തനിക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് കെ.സുരേന്ദ്രനാണെന്നും ധര്‍മ്മരാജന്‍ മൊഴി നല്‍കി. 25 കോടിയുടെ കള്ളപ്പണം പലതവണകളിലായി ധര്‍മ്മരാജന്‍ കേരളത്തിലേക്ക് എത്തിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞടുപ്പിലും കള്ളപ്പണം ധര്‍മ്മരാജന്‍ തന്നെയാണ് എത്തിച്ചതെന്നും മൊഴി. ധര്‍മ്മരാജന്റെ മൊഴി പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടു.
ALSO READ:തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്ഐ ദേശീയ പുരസ്കാരം
കൊടകര കുഴല്‍പ്പണക്കേസില്‍ കോഴിക്കോട് സ്വദേശി വി ധര്‍മ്മജന്‍ എന്ന ധര്‍മ്മരാജ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കുഴല്‍പ്പണ കേസിലെ നിര്‍ണ്ണായ വിവരങ്ങള്‍ ഉള്ളത്. ധര്‍മ്മരാജാണ് കേരളത്തിലേക്ക് വിവിധ സമയങ്ങളില്‍ കള്ളപ്പണം കൊണ്ടുവന്നതെന്ന് മൊഴിയില്‍ ധര്‍മ്മരാജന്‍ പറയുന്നു. കള്ളപ്പണവുമായി എത്തിയ ധര്‍മ്മരാജന് കെ സുരേന്ദ്രനും ആയി അടുത്ത ബന്ധം ആണ് ഉള്ളത്. കേന്ദ്ര മന്ത്രി അമിത് ഷായെ തനിക്ക് പല പ്രാവശ്യം പരിചയപ്പെടുത്തി നല്‍കിയതും കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. കള്ളപ്പണം ഇടപാടിന്റെ പലഘട്ടങ്ങളിലും താന്‍ കെ. സുരേന്ദ്രനുമായും മകന്‍ ഹരികൃഷ്ണനുമായും ഫോണില്‍ ബന്ധപ്പട്ടിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കള്ളപ്പണം ധര്‍മ്മരാജന്‍ തന്നെ എത്തിച്ചു. ബിജെപിക്ക് വേണ്ടി ബംഗളൂരുവില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ടെന്നും ധര്‍മ്മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. 25 കോടിയുടെ കള്ളപ്പണം പലതവണകളിലായി ധര്‍മ്മരാജന്‍ കേരളത്തിലേക്ക് എത്തിച്ചു. അതില്‍ ആലപ്പുഴ, തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കോടികള്‍ കൊണ്ടുപോയി പലര്‍ക്കായി കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പഞ്ചായത്ത് ബൂത്ത് തല കമ്മിറ്റി പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും മറ്റ് നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ട്.
ALSO READ:‘എന്റെ ആത്മാഭിനത്തിന് ക്ഷതമേറ്റു, ഇനി ആ മണ്ഡലത്തിലേക്ക് പ്രചാരണത്തിന് ഇല്ല’: സന്ദീപ് ജി വാര്യർ
കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും കുഴല്‍പ്പണം എത്തിച്ചുവെന്നും ധര്‍മ്മരാജ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ധര്‍മ്മരാജന്‍ കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി കെ രാജുവിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആലപ്പുഴയിലെ കര്‍ത്തയ്ക്ക് പണം കൊടുക്കാന്‍ പറഞ്ഞത് ബിജെപി സ്റ്റേറ്റ് സെക്രട്ടറി ഗിരീഷ് ആണ്. എല്ലാ പണം ഇടപാടിന്റെയും വിവരം ബി ജെ പി സ്റ്റേറ്റ് സെക്രട്ടറി ഗണേഷിനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയാം. കോന്നി തെരഞ്ഞെടുപ്പ് സമയത്ത് 12പഞ്ചായത്ത് മെമ്പര്‍ മാരെ കണ്ടു, 2ലക്ഷം രൂപ നല്‍കി, മെമ്പര്‍ മാര്‍ക്ക് 10000, 15000, 20000 രൂപ വീതമാണ് നല്‍കിയത്. എല്ലാ ഇലക്ഷന്‍ സമയത്തും ബംഗളൂരുവില്‍ നിന്നാണ് പണം കൊണ്ട് വന്ന് കൊടുത്തിരുന്നതെന്നും കള്ളപ്പണം എത്തിക്കാനും കൈമാറാനും ചില പ്രത്യേക കോഡുകളും അടയാളങ്ങളും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രത്തിനൊപ്പം കോടതിയില്‍ നല്‍കിയ ധര്‍മ്മരാജന്റ മൊഴി പകര്‍പ്പില്‍ വിശദമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here