സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും: മന്ത്രി പി രാജീവ്

Minister P Rajeev

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിയില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. വിഷയങ്ങളില്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

എ എം എം എ ഭാരവാഹികളുടെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’: മുകേഷ് MLA

നടി രേവത് സമ്പത്ത് ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ സിദ്ദിഖ് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോയത്.

‘പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കില്‍ മെസ്സേജുകള്‍ അയച്ചു. സിനിമയുടെ ഡിസ്‌കേഷ്ന് എത്തിയതായിരുന്നു ഞാന്‍. 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്‌കഷ്ന് വന്നപ്പോള്‍ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊള്‍ കാണുന്ന മുഖമല്ല അയാളുടേത്. അയാള്‍ അടിക്കുകയും ഇടിക്കുകയും ചെയ്തു.

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടില്‍ എന്റെ മുന്നില്‍ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയില്‍ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയത്’- രേവതി സമ്പത്ത് പറഞ്ഞു.

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ രാജി. രാജിക്കത്ത് സര്‍ക്കാരിന് കൈമാറി. ഇന്ന് രാജി വയ്ക്കുമെന്ന് രഞ്ജിത്ത് അറിയിച്ചിരുന്നു. ഇ മെയില്‍ വഴിയാണ് രാജിക്കത്ത് നല്‍കിയത്.

‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ച് കഴിയേണ്ടി വന്നെന്നുമാണ് നടി പറഞ്ഞത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’യില്‍ താന്‍ അഭിനയിച്ചിരുന്നു. ഈ സിനിമ കണ്ടാണ് ‘പാലേരി മാണിക്യ’ത്തിലേക്ക് വിളിച്ചത്. അണിയറ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പാര്‍ട്ടിക്കിടെ രഞ്ജിത്ത് തന്നോട് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് കരുതി എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും നടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News