കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തെ പരിഹസിച്ച് മന്ത്രി പി.രാജീവ്. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായി എന്നായിരുന്നു മന്ത്രിക്കട പരിഹാസം. ഹൈബിയുടെ അഭിപ്രായം കോൺഗ്രസ് നേതാക്കൾ തന്നെ അപക്വമെന്ന് പറഞ്ഞ് തള്ളിയിട്ടുണ്ട്. .ഇത്തരത്തിലുള്ള വിവാദം അനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ
അതേ സമയം ,തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം തള്ളി നേതൃത്വം. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞ് തലയൂരിയിരിക്കുകയാണ് നേതൃത്വം.
കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് തലസ്ഥാനം മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരത്തിലേക്ക് വടക്കേ അറ്റത്തുനിന്നുള്ളവർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസഥാനത്തിൻറെ മധ്യഭാഗത്തുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഹൈബി ഉന്നയിച്ചത്.
തുടർന്ന് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് അഭിപ്രായം ആരാഞ്ഞ് കത്ത് അയച്ചിരുന്നു. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിച്ചു.
സംസ്ഥാനരൂപീകരണം മുതൽ തിരുവന്തപുരമാണ് കേരളത്തിൻറെ തലസ്ഥാനം. അതിന് ആവശ്യമായുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. അതേസമയം മഹാനഗരമായി വികസിക്കാനുള്ള കൊച്ചിയുടെ സാധ്യത വളരെ കുറവാണെന്നും അതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നുമാണ് മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. മാത്രവുമല്ല അതിഭീകരമായ സാമ്പത്തിക ചെലവ് തലസ്ഥാനം മാറ്റുന്നതിന് വരുമെന്നും സർക്കാർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here