കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സമീപനമാണ് കേരളത്തിന്: മന്ത്രി പി രാജീവ്

കേന്ദ്ര സർക്കാർ കൈയോഴിഞ്ഞ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സമീപനമാണ് കേരളത്തിന് എന്ന് മന്ത്രി പി രാജീവ്. പൊതുമേഖല സ്ഥാപനങ്ങളെ കൈ ഒഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാറിനും മറ്റ് സംസ്ഥാന സർക്കാറുകൾക്കും എന്നും മന്ത്രി പറഞ്ഞു. സ്വന്തം കാലിൽ ലാഭകരമായി നിൽക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയണം എന്നതാണ് സർക്കാർ നിലപാട്.സാമ്പത്തിക ഞെരുക്കം ചില മേഖലകളെ പ്രതിസന്ധിയിലാക്കി എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പുത്തൻ ഫീച്ചറുകൾ; പുതിയ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനൊരുങ്ങി മാരുതിയും ഹ്യുണ്ടായിയും

പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണവും ധാരണാ പത്രം ഒപ്പു വെയ്ക്കലും നടന്നു.മികച്ച പൊതുമേഖലാ സ്‌ഥാപനമായി മാനുഫാക്‌ചറിംഗ് 100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള വിഭാഗം “ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് തെരഞ്ഞെടുക്കപ്പെട്ടു..മാനുഫാക്‌ചറിംഗ് 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള വിഭാഗം) ” കേരളാ സിറാമിക്‌സ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു.

മാനുഫാക്‌ചറിംഗ്‌ ഇതര മേഖലയിൽ ” മലപ്പുറം കോ ഓപ്പറേറ്റീവ് സ്‌പിന്നിംഗ്‌ മിൽസ്,”കേരള ആർട്ടിസാൻസ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ”,മികച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ / മാനേജിംഗ് ഡയറക്ടർ ആയി കെ. ഹരികുമാർ (എം.ഡി, ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ്) പി. സതീശ് കുമാർ (എം.ഡി, കേരളാ സിറാമിക്‌സ് ലിമിറ്റഡ്) എന്നിങ്ങനെയാണ് അവാർഡുകൾ.

അച്ചടി വിഭാഗത്തിലെ മാധ്യമ പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം എം. ബി. സന്തോഷ്, മെട്രോ വാർത്ത (‘ദാക്ഷായണി ബിസ്‌കറ്റും സംരംഭക വർഷവും) നേടി. രണ്ടാം സ്ഥാനം
എ. സുൾഫിക്കർ, ദേശാഭിമാനി (കേരളാ പേപ്പർ പ്രോഡക്ട്സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്‌സ് എന്ന റിപ്പോർട്ട്),മൂന്നാം സ്ഥാനം ആർ. അശോക് കുമാർ, ബിസിനസ് പ്ളസ് (കേരളം നിക്ഷേപ സൗഹൃദമാണ്) നേടി.

ദൃശ്യമാധ്യമത്തിലെ ഒന്നാം സ്ഥാനം ഡോ. ജി. പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (പവർ ടില്ലർ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ട്),രണ്ടാം സ്ഥാനം എസ്. ശ്യാംകുമാർ, ഏഷ്യാനെറ്റ് ന്യൂസ് (കേരളാ പേപ്പർ പ്രോഡക്ട്‌സിനെക്കുറിച്ചുള്ള റിപ്പോർട്ട്) എന്നിങ്ങനെയാണ് അവാർഡുകൾ.

ALSO READ: ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News