സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ; കരാർ നേടി കയര്‍ഫെഡ്

പഞ്ചാബിലെ സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ കയര്‍ഫെഡ് നേടിയെന്ന് മന്ത്രി പി രാജീവ്. കയര്‍ഫെഡിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ് എന്നും സുവർണക്ഷേത്രത്തിലേക്കുള്ള 100 റോൾ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും എന്നും മന്ത്രി പറഞ്ഞു.

കൂടാതെ പുറമെ ചെന്നൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടിയെടുക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന കയർ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം നൽകുന്നതായിരിക്കും ഈ മുന്നേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കുഞ്ഞിനെ മുതലകൾ ഉള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, പൊലീസെത്തിയപ്പോൾ കണ്ടെടുത്തത് പാതി ഭക്ഷിച്ച ശരീര ഭാഗങ്ങൾ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കയര്ഫെഡിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പഞ്ചാബിലെ സുവർണക്ഷേത്രത്തിലേക്ക് നമ്മുടെ കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ നേടിയത് ഒരു സുപ്രധാന ചുവടുവെപ്പാണ്. സുവർണക്ഷേത്രത്തിലേക്കുള്ള 100 റോൾ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. ഇതിന് പുറമെ ചെന്നൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന കയർ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം നൽകുന്നതായിരിക്കും ഈ മുന്നേറ്റമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News