കല്ലുവച്ച നുണ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ളവരാണ് കോൺഗ്രസുകാർ എന്ന് മന്ത്രി പി രാജീവ്

p-rajeev

കല്ലുവച്ച നുണ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് മന്ത്രി പി രാജീവ്. ഇതുപോലെ അപചയം സംഭവിച്ച പാര്‍ട്ടി വേറെയില്ലെന്നും പി രാജീവ് പറഞ്ഞു. ചേലക്കര ഇടതുമുന്നണി സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലക്കര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന് ഒപ്പം നില്‍ക്കുന്ന എംഎല്‍എ വേണോ ഗവണ്‍മെന്റിനെ എതിര്‍ത്ത് വര്‍ഷങ്ങള്‍ പാഴാക്കുന്ന എംഎല്‍എ വേണോ എന്ന് ചേലക്കരക്കാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നടനും സംവിധായകനുമായ മധുപാല്‍ മുഖ്യപ്രഭാഷണം നടത്തി. നമ്മളോടൊപ്പം നില്‍ക്കുന്ന യുആര്‍ പ്രദീപിനെ തന്നെയാണ് നമുക്കു വേണ്ടതെന്ന് മധുപാല്‍ പറഞ്ഞു.

Read Also: KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

എല്‍ഡിവൈഎഫ് ചേലക്കരയില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയുടെ തുടര്‍ച്ചയായാണ് പൊതുയോഗം സംഘടിപ്പിച്ചത്. ഇടതു യുവജന സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജനകീയ വിപ്ലവ ഗായകന്‍ അലോഷിയുടെ സംഗീത വിരുന്നും ജനങ്ങളെ ആകര്‍ഷിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News