പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല, അധിനിവേശം: മന്ത്രി പി രാജീവ്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല അധിനിവേശമാണെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു: എ എ റഹീം എം പി

അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീനുകാരെയാണ് യുഎസ് പിന്തുണയോടെ ഇസ്രയേൽ ബോംബിട്ട് കൊല്ലുന്നത്.ഇസ്രയേലിന് ആയുധങ്ങൾ ഉൾപ്പെടെ നൽകി സാമ്രാജ്യ ശക്തികൾ പിന്തുണ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയും ബോംബ് ആക്രമണത്തിന് വേണ്ട ഡ്രോണുകൾ നൽകി ഇസ്രയേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം; വിശദമായ അന്വേഷണത്തിന് നിർദേശം നൽകി എറണാകുളം ജില്ലാ കളക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News