കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ടെൽക്കിൽ നിന്ന് പിന്മാറുന്ന വിഷയം; ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ്

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി, പൊതുമേഖല സ്ഥാപനമായ ടെൽക്കിൽ നിന്ന് പിന്മാറുന്ന കാര്യം സർക്കാർ തലത്തിൽ ചർച്ച ചെയ്ത് വരുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാറിന്റെ നയം. എറണാകുളം അങ്കമാലിയിൽ ടെൽക്ക് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ടെൽക്കിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്ത നടപടി മുഖ്യമന്ത്രിയും, എൻ.ടി.പി.സി ചെയർമാനും, വ്യവസായ മന്ത്രിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് ചർച്ച ചെയ്ത് വരുകയാണ്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം ടെൽക്കിൻ്റെ ടേൺ ഓവറിൽ ഇടിവ് സംഭവിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 2.85 കോടി രൂപ ലാഭമുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

Also Read: മതസ്പർദ്ധയും വിദ്വേഷവും കലർത്തി; ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി

അടുത്ത വർഷം മികച്ച വളർച്ചയും, ഉത്പ്പാദനവും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമാണ് ടെൽക്ക് മുന്നോട്ട് വക്കുന്നത്. അടുത്ത വർഷം അഞ്ച് കോടിയുടെ ലാഭമുണ്ടാക്കാനാണ് ലക്ഷ്യം. അതിൻ്റെ ഭാഗമായി സർക്കാർ 40 കോടി വായ്പ എടുക്കാനുള്ള ഗാരൻ്റി നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ടെൽക്ക് ഉൾപ്പെടെ ഒഴിവുള്ള സർക്കാർ അംഗീകരിച്ച തസ്തികകളിൽ റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നിയമനം നടത്താനും നടപടി സ്വീകരിച്ചിട്ടുള്ളതായും ടെൽക്കിൻ്റെ വളർച്ച സംബന്ധിച്ച് മൂന്ന് മാസത്തിലൊരിക്കൽ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബാംബൂ കോര്‍പ്പറേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യോഗം ചേരും. ജിഎസ്ടി അടയ്ക്കാത്ത പ്രശ്‌നം പരിഹരിച്ച് ബാംബൂ കോപ്പറ്റേഷൻ നിലവിൽ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഒരു കോടി രൂപ വായ്പ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk