വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 സ്ഥാപനങ്ങൾ പാർക്കുകൾ തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡത്തിന് മുകളിൽ സ്ഥലം ഉള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. ചർച്ചകൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.

Also Read: പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ കള്ളപ്പണിക്കര്‍ ആണെന്ന് തോന്നിയില്ലേ: കെ. സുരേന്ദ്ര​നെതിരെ ശ്രീജിത്ത് പണിക്കർ

4 വർഷ ബിരുദം കൂടി തുടങ്ങുമ്പോൾ പാർട്ട്‌ ടൈം ജോലിക്ക് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ട് പോകാം എന്നതാണ് വിദ്യാർത്ഥികളെ വിദേശത്തേക്കാകർഷിക്കുന്ന ഒരു പ്രധാന ഘടകം. ഇൻഡസ്ട്രിയൽ പാർക്കുകൾ നിലവിൽ വരുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Also Read: 48 മണിക്കൂറിൽ ഒടുങ്ങിപ്പോയ ബാര്‍ വിവാദത്തിന്റെ ചാപിള്ളയുമായി വന്ന് വീണ്ടും പരിഹാസ്യരായ പ്രതിപക്ഷത്തോട് ഇതുവരെ പറഞ്ഞ നുണകള്‍ പൊളിഞ്ഞ സ്ഥിതിക്ക് തിരുത്തുമോ? മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News