കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്. മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷം പ്രതിരോധിക്കാൻ സാമ്പത്തിക സഹായം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സംവിധാനത്തിന്റെ പിന്തുണയും ആവശ്യമാണ്. വയനാട് രക്ഷാ പ്രവർത്തനത്തിനുള്ള പണം ആവശ്യപ്പെട്ട നടപടി, കേന്ദ്രത്തിന്റേത് അങ്ങേയറ്റം ക്രൂരമായ മനുഷ്യത്വമില്ലാത്ത നടപടിയാണ്സംസ്ഥാന സർക്കാർ സാധ്യമായ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
also read: കാട്ടാന മറിച്ചിട്ട പനമരം ദേഹത്ത് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
പ്രധാനമന്ത്രി വയനാട് എത്തിയതിന്റെ ബില്ല് ഉടൻ വരും. പുനരാധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു ,എസ്റ്റേറ്റ് കമ്പനികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ,കോടതിയുടെ ഇടപെടൽ ആവശ്യമാണ്, എല്ലാ എംപിമാരും ഒരുമിച്ച് വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ,ഐക്യം തകർക്കുന്ന പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആൻമേരിയുടെ സംസ്കാരം ഇന്ന് വൈകിട്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് സ്വദേശമായ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here