മുനമ്പം വിഷയം; ശാശ്വത പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ട്, സർക്കാർ മുനമ്പത്തുകാർക്കൊപ്പം- മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുള്ളതാണ്. വിഷയത്തിൽ നിയമക്കുരുക്കും സങ്കീർണ്ണതകളുമുണ്ട്.

എന്നാൽ അതെങ്ങനെ പരിഹരിക്കാൻ കഴിയും എന്നാണ് സർക്കാർ ആലോചിക്കുന്നത്. വിഷയത്തിൽ ഒരു ശാശ്വത പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ഉന്നതതല യോഗം ഈ മാസം 22ന് ചേരുമെന്നും പി. രാജീവ് പറഞ്ഞു.

ALSO READ: വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

അതേസമയം, മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിൽ പറഞ്ഞു. മുഖ്യമന്ത്രി നൽകിയിട്ടുള്ള വാക്കിൽ 100 ശതമാനം വിശ്വാസം തങ്ങൾക്കുണ്ടെന്നും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് തങ്ങൾ ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

News Summary- Minister P Rajeev said that the government is trying to find a permanent solution to the Munambam issue and the government is with the people

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News