‘തൃശൂരില്‍ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചു’; പാലക്കാട് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി പി രാജീവ്

p-rajeev-minister

തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ വടകരയിലെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും അങ്ങനെ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചുവെന്നും മന്ത്രി പി രാജീവ്. പാലക്കാട് ആകട്ടെ മുരളീധരനെ മാറ്റി പ്രതിപക്ഷ നേതാവും ബിജെപിയും മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ഒപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ശരിയായ രൂപത്തില്‍ തിരിച്ചറിയേണ്ടത് കേരള രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. കേരളത്തില്‍ യുഡിഫിന്റെ ശത്രു ആരെന്ന് ചോദിച്ചപ്പോള്‍ ഇടതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ് തുറന്നു പറഞ്ഞു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട് പ്രതിപക്ഷം. ബിജെപിയുടെ സമീപനം തന്നെ പ്രതിപക്ഷവും സ്വീകരിച്ചു മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സതീശന് മറുപടിയില്ല; പാലക്കാട് കള്ളപ്പണ വിവാദത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ്

അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള മല്ലു വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരോപണത്തിൽ ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വരട്ടെ, നിങ്ങള്‍ പറയുന്നത് അല്ലേ ഇപ്പോള്‍ അറിയൂ, റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് നടപടിയെ കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News