പ്രതിരോധിക്കാൻ മുന്നോട്ടു വരുന്ന ജനങ്ങളുള്ളതിനാലാണ് അവർക്കിപ്പോഴും ഗാന്ധി പ്രതിമയിൽ ഹാരമിടേണ്ടിവരുന്നത്; മന്ത്രി പി രാജീവ്

ഇന്ത്യയെ നിലനിർത്താനുള്ള ഈ ഐക്യപോരാട്ടം തുടരാനും ശക്തിപ്പെടുത്താനും ഊർജ്ജം പകരുന്നതാകട്ടെ 2023ലെ ഗാന്ധിജയന്തിദിനം എന്ന് മന്ത്രി പി രാജീവ്. മഹാത്മാ ഗാന്ധിയെ കൊന്ന തോക്കുകൾ തിര നിറച്ചുകൊണ്ടിരിക്കുന്ന കാലത്ത് അതീവജാഗ്രതയും ഐക്യത്തോടെയുള്ള പോരാട്ടവും ആവശ്യപ്പെടുന്ന മറ്റൊരു ഗാന്ധി ജയന്തി ദിനം കൂടി കടന്നുപോകുന്നു എന്നാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ മന്ത്രി കുറിച്ചത്.ഇന്ത്യയെന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റെല്ലാ വ്യത്യസ്തതകളും മാറ്റിനിർത്തി പ്രതിരോധിക്കാൻ മുന്നോട്ടു വരുന്ന ജനങ്ങളുള്ളതിനാലാണ് അവർക്കിപ്പോഴും ഗാന്ധി പ്രതിമയിൽ ഹാരമിടേണ്ടിവരുന്നതെന്നും,ഗാന്ധിസ്മരണ നടത്തേണ്ടിവരുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനം; 33 വർഷം മുൻപുള്ള സിദ്ധിഖിന്റെ കത്ത്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

മഹാത്മാ ഗാന്ധിയെ കൊന്ന തോക്കുകൾ തിര നിറച്ചുകൊണ്ടിരിക്കുന്ന കാലത്ത് അതീവജാഗ്രതയും ഐക്യത്തോടെയുള്ള പോരാട്ടവും ആവശ്യപ്പെടുന്ന മറ്റൊരു ഗാന്ധി ജയന്തി ദിനം കൂടി കടന്നുപോകുന്നു. ഗാന്ധിയുടെ കൊലപാതകിയേയും കൊലപാതകിയുടെ പ്രത്യയശാസ്ത്രത്തെയും പിന്തുണക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയെന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റെല്ലാ വ്യത്യസ്തതകളും മാറ്റിനിർത്തി പ്രതിരോധിക്കാൻ മുന്നോട്ടുവരുന്ന ജനങ്ങളുള്ളതിനാലാണ് അവർക്കിപ്പോഴും ഗാന്ധിപ്രതിമയിൽ ഹാരമിടേണ്ടിവരുന്നത്, ഗാന്ധിസ്മരണ നടത്തേണ്ടിവരുന്നത്. ഇന്ത്യയെ നിലനിർത്താനുള്ള ഈ ഐക്യപോരാട്ടം തുടരാനും ശക്തിപ്പെടുത്താനും ഊർജ്ജം പകരുന്നതാകട്ടെ 2023ലെ ഗാന്ധിജയന്തിദിനം.

ALSO READ: പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു : മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News