കണ്മുന്നിൽ അവസാന മിനുക്കുപണികളുമായി വിഴിഞ്ഞം കണ്ണുതുറക്കുമ്പോൾ സ്വപ്നതീരത്തേക്ക് ആദ്യ കപ്പൽ എത്തിച്ചേരുകയാണ്; മന്ത്രി പി രാജീവ്

വിഴിഞ്ഞത്ത് നാളെ കപ്പൽ എത്തുന്ന സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. നാളെ വിഴിഞ്ഞം തുറമുഖത്തു വച്ച് മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കുമ്പോൾ ദീർഘകാലത്തെ നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ മുന്നോട്ടു വച്ച പ്രകടനപത്രികയിലെ 627ആമത് വാഗ്ദാനം : വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കും എന്നത് .കണ്മുന്നിൽ അവസാനമിനുക്കുപണികളുമായി വിഴിഞ്ഞം കണ്ണുതുറക്കുമ്പോൾ സ്വപ്നതീരത്തേക്ക് ആദ്യ കപ്പൽ എത്തിച്ചേരുകയാണ് എന്നാണ് മന്ത്രിയുടെ വാക്കുകൾ.

ALSO READ:എസ്എംഎ രോഗികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ വിദഗ്ധ പരിശീലനം: മന്ത്രി വീണാ ജോര്‍ജ്
സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും മന്ത്രി കുറിച്ചു.

ALSO READ:തൊലിക്ക് നിറം പോരെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് ഒഴിവാക്കി, ഫോണിലൂടെ അഡ്ജസ്റ്റ്‌ ചെയ്യാമോ എന്ന് ചോദിച്ചു: വെളിപ്പെടുത്തലുമായി പ്രമുഖ നടി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഇടതുപക്ഷ ജനാധിപത്യമുന്നണി 2021ൽ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ 627ആമത് വാഗ്ദാനം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കും. ഇതാ കണ്മുന്നിൽ അവസാനമിനുക്കുപണികളുമായി വിഴിഞ്ഞം കണ്ണുതുറക്കുമ്പോൾ സ്വപ്നതീരത്തേക്ക് ആദ്യ കപ്പൽ എത്തിച്ചേരുകയാണ്. നാളെ വിഴിഞ്ഞം തുറമുഖത്തുവച്ച് ബഹു. മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കുമ്പോൾ ദീർഘകാലത്തെ നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്ന്നുള്ള വിഴിഞ്ഞത്ത് നിര്മ്മാണ പ്രവര്ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News