നാടിനും ജനങ്ങൾക്കുമെതിരായ നീക്കങ്ങളെ സംഘടിതശക്തിയായി ചെറുക്കണമെന്ന സന്ദേശം കൂടി നൽകുന്ന ചരിത്രമാണ് പുന്നപ്ര വയലാറിന്റേത്; മന്ത്രി പി രാജീവ്

നാടിനും ജനങ്ങൾക്കും എതിരായ നീക്കങ്ങളെ സംഘടിതശക്തിയായി ചെറുക്കണമെന്ന സന്ദേശം കൂടി നൽകുന്ന ചരിത്രമാണ് പുന്നപ്ര വയലാറിന്റേതെന്ന് മന്ത്രി പി രാജീവ്. സുദീർഘമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും ഒരു പോലെ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭത്തിന്റെ വാർഷികം കൊണ്ടാടുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപിൽ വ്യക്തമാക്കി. നാടിന്റെ മോചനത്തിനും കർഷക തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി ജീവൻ നൽകിയ ധീരസഖാക്കളുടെ ഓർമ്മകൾ 77ആം വർഷവും ഐക്യത്തോടെ മുന്നോട്ടേക്ക് സഞ്ചരിക്കാനുള്ള ഊർജ്ജം പകരുകയാണ് എന്ന് മന്ത്രി കുറിച്ചു.

കൂടാതെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര – വയലാറിലെയടക്കം സ്വാതന്ത്ര്യപ്പോരാളികൾ ഉയർത്തിയ മുദ്രാവാക്യത്തിന്‌ വിപരീത ദിശയിൽ സംഘപരിവാർ രാജ്യത്തെ നയിക്കുകയാണെന്നും ചരിത്രവസ്‌തുതകൾ തിരുത്താൻ ശ്രമിക്കുന്നതിനെതിരെ നാം ജാഗ്രത പുലർത്തണമെന്നും മന്ത്രി കുറിച്ചു

ALSO READ:കേന്ദ്ര കമ്മറ്റി യോഗത്തിലെ മുഖ്യ അജണ്ട 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചതിന് ശേഷമായിരുന്നു. നാടിന്റെ മോചനത്തിനും കർഷക തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി ജീവൻ നൽകിയ ധീരസഖാക്കൾ. ആ ഓർമ്മകൾ 77ആം വർഷവും നമുക്ക് ഐക്യത്തോടെ മുന്നോട്ടേക്ക് സഞ്ചരിക്കാനുള്ള ഊർജ്ജം പകരുകയാണ്.
സുദീർഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും ഒരുപോലെ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭത്തിന്റെ വാർഷികം നാം കൊണ്ടാടുന്നത്. ചരിത്രം തിരിച്ചുപിടിക്കുകയെന്ന ദൗത്യത്തിന്റെ സുപ്രധാനമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ ബന്ധമില്ലാത്ത സംഘപരിവാറും കേന്ദ്ര ഭരണാധികാരികളും ചരിത്രം തിരുത്തിയെഴുതാനും ദുർവ്യാഖ്യാനിക്കാനും ശ്രമിക്കുമ്പോൾ ഓരോ ദിവസവും നമ്മുടെ ഉത്തരവാദിത്തം കൂടിവരുന്നു.
സമ്പൂർണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഉയർത്തിയത്‌ കമ്യൂണിസ്‌റ്റുകാരാണ്‌. പുന്നപ്ര -വയലാർ ഉൾപ്പെടെ തീഷ്‌ണമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയുംചെയ്‌തു. സ്വാതന്ത്ര്യാനന്തരം ഭരണഘടന തയ്യാറാക്കാൻ രൂപീകരിച്ച അസംബ്ലിയിലും കമ്യൂണിസ്‌റ്റുകാരൻ അംഗമായിരുന്നു. ഈ ചരിത്രം പേറുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഞങ്ങളുടെ മുഖ്യശത്രുക്കൾ എന്ന് കഴിഞ്ഞ ദിവസമാണ് ആർ.എസ്.എസ് വീണ്ടും ആവർത്തിച്ചു പ്രഖ്യാപിച്ചത്. കാരണം നാം ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭരണഘടന പറഞ്ഞുകൊണ്ടേയിരിക്കുന്നു. ജനാധിപത്യ വിരുദ്ധമായ വലതുപക്ഷത്തിന്റെ ചെയ്തികളെയെല്ലാം എതിർത്തുകൊണ്ടേയൊരൊക്കുന്നു. നാടിനെതിരായ, ജനങ്ങൾക്കെതിരായ നീക്കങ്ങളെ സംഘടിതശക്തിയായി ചെറുക്കണമെന്ന സന്ദേശം കൂടി നൽകുന്ന ചരിത്രമാണ് പുന്നപ്ര വയലാറിന്റേത്. പുന്നപ്ര – വയലാറിലെയടക്കം സ്വാതന്ത്ര്യപ്പോരാളികൾ ഉയർത്തിയ മുദ്രാവാക്യത്തിന്‌ വിപരീതദിശയിൽ സംഘപരിവാർ രാജ്യത്തെ നയിക്കുകയാണ്. ചരിത്രവസ്‌തുതകൾ തിരുത്താൻ ശ്രമിക്കുന്നതിനെതിരെ നാം ജാഗ്രത പുലർത്തണം. ഒറ്റക്കെട്ടായി ഇന്ത്യക്കായി അണിചേരണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News