ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ്; പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയാകുകയാണ് കെൽട്രോൺ: മന്ത്രി പി രാജീവ്

ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയാകുകയാണ് കെൽട്രോൺ എന്ന് മന്ത്രി പി രാജീവ്. 2023-24 സാമ്പത്തിക വർഷത്തിൽ 643 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ നേടിയ 520 കോടിയുടെ വിറ്റുവരവ് റെക്കോർഡ് ഇതോടെ കമ്പനി മറികടന്നു എന്നും മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .

ALSO READ: ആസ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് സുപ്രീം കോടതി അഭിഭാഷക

നിരവധി വെല്ലുവിളികൾക്കിടയിലാണ് കെൽട്രോൺ ഈ അഭിമാനാർഹമായ ബിസിനസ് നേട്ടം ഉണ്ടാക്കിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധനവ് നേടിയെടുക്കാൻ കെൽട്രോൺ ഗ്രൂപ്പിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നേട്ടത്തിനായി പ്രയത്നിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

ALSO READ: ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി മൂന്ന് വർഷങ്ങൾക്കു ശേഷം പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News