അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല: ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്. ഒരു വർഷം മുൻപ് ലേക്‌ഷോർ ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസിലേക്ക് എത്തുകയാണ് എന്നാണ് ഓർമ്മകുറിപ്പിൽ മന്ത്രി പങ്കുവെച്ചത്.

ALSO READ:എറണാകുളത്ത് വൃദ്ധ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; അയൽവാസികളായ മൂന്നുപേർ നിരീക്ഷണത്തിൽ

ചലച്ചിത്ര താരമെന്ന നിലയിലും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആൾ എന്ന നിലയിലും പാർലമെൻ്റിലെ മുതിർന്ന അംഗങ്ങൾക്കും അദ്ദേഹം പരിചിതനായിരുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചുവെന്നും മന്ത്രി കുറിച്ചു.

മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെ ജനപ്രതിനിധി എന്ന നിലലും അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു. എം.പി. ഫണ്ട് ഭാവനാപൂർണമായി വിനിയോഗിച്ച് മണ്ഡലത്തിൽ വികസനങ്ങൾ സാധ്യമാക്കി. എല്ലാ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി. അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല എന്നും മന്ത്രി കുറിച്ചു.

ALSO READ: പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച്; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ ഒന്നാം ചരമ വാർഷികമാണിന്ന്. ഒരു വർഷം മുൻപ് ലേക്‌ഷോർ ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസിലേക്ക് എത്തുകയാണ്.
പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തുന്ന സന്ദർഭം ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ട്. പുതിയ അംഗമായിട്ടും പലർക്കും അദ്ദേഹം ചിരപരിചിതനെപ്പോലെയായിരുന്നു. ചലച്ചിത്ര താരമെന്ന നിലയിലും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആൾ എന്ന നിലയിലും പാർലമെൻ്റിലെ മുതിർന്ന അംഗങ്ങൾക്കും അദ്ദേഹം പരിചിതനായിരുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചു.
മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചത്. എം.പി. ഫണ്ട് ഭാവനാപൂർണമായി വിനിയോഗിച്ച് മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റും രണ്ട് വലിയ ഡയാലിസിസ് സെൻ്ററുകളും ഒട്ടേറെ ആശുപത്രികൾക്ക് പുതിയ കെട്ടിട, ഉപകരണ സൗകര്യങ്ങളും അദ്ദേഹം ലഭ്യമാക്കി. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി.
അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News