സ്വീഡനിൽ നിന്നെത്തിയ വിദേശ സന്ദർശകരാണ് ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റിയതെന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഒറ്റ ദിവസം കൊണ്ട് 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള എക്സ്പോർട്ടിങ് ഓർഡറുകൾ ആണ് സ്വീഡനിൽ നിന്നെത്തിയ വിദേശ സന്ദർശകർ നൽയിരിക്കുന്നത് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.
സ്റ്റോറൂട്ട്സ്, ആഗസ് എന്റർപ്രൈസസ് എന്നീ 2 സ്റ്റാളുകളിൽ നിന്നാണ് റിസോർട്ടുകളിലേക്കും വീടുകളിലേക്കുമുള്ള ഇന്റീരിയർ ഡെക്കറേഷനുകൾക്കാവശ്യമായ വൈവിധ്യമാർന്ന ലാംബ് ഷെയ്ഡുകൾ ആണ് വാങ്ങിയത് എന്നും ഇത് കൂടാതെ ജപ്പാൻ, ഇറ്റലി തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി നിരവധി പേർ കലാകാരന്മാരുമായി ഇടപാടിലേർപ്പെടുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ ഓർഡറുകൾ കരകൗശല കലാകാരന്മാരെ തേടി വരുന്നത് തന്നെയാണ് ഇത്തവണത്തെ ബാംബൂ ഫെസ്റ്റിന്റെ വിജയം എന്നും മന്ത്രി കുറിച്ചു.
ഡിസംബർ 7ന് എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ ആണ് ബാംബൂ ഫെസ്റ്റ് നടക്കുന്നത്. മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കരകൗശല വിദഗ്ദ്‌ധർക്ക് തങ്ങളുടെ ഉത്‌പ്പന്നങ്ങൾക്ക് പ്രദർശനാവസരമൊരുക്കി മികച്ച വിപണി കണ്ടെത്തുന്നതിനായിട്ടാണ് ബാംബൂ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10:30 മുതൽ രാത്രി 8:00 മണിവരെ മേള.
also read: ഉദ്യമ 1.0 വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
കേരളം വിട്ട് കടലും കടന്ന് പോകുന്നു.
സ്വീഡനിൽ നിന്നെത്തിയ വിദേശ സന്ദർശകരാണ് ഒറ്റ ദിവസം കൊണ്ട് 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള എക്സ്പോർട്ടിങ് ഓര്ഡറുകൾ നൽകി ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റിയത്. സ്റ്റോറൂട്ട്സ്, ആഗസ് എന്റർപ്രൈസസ് എന്നീ 2 സ്റ്റാളുകളിൽ നിന്നാണ് റിസോർട്ടുകളിലേക്കും വീടുകളിലേക്കുമുള്ള ഇന്റീരിയർ ഡെക്കറേഷനുകൾക്കാവശ്യമായ വൈവിധ്യമാർന്ന ലാംബ് ഷെയ്ഡുകൾ ഇവർ വാങ്ങിയത്. ഇത് കൂടാതെ ജപ്പാൻ, ഇറ്റലി തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി നിരവധി പേർ കലാകാരന്മാരുമായി ഇടപാടിലേർപ്പെടുന്നുണ്ട്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും വലിയ ഓർഡറുകൾ കരകൗശല കലാകാരന്മാരെ തേടി വരുന്നത് തന്നെയാണ് ഇത്തവണത്തെ ബാംബൂ ഫെസ്റ്റിന്റെ വിജയം.
ഡിസംബർ 7ന് എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ ആരംഭിച്ച ബാംബൂ ഫെസ്റ്റ് ഇന്നും നാളെയും കൂടി ഉണ്ടായിരിക്കുന്നതാണ്. മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കരകൗശല വിദഗ്ദ്‌ധർക്ക് തങ്ങളുടെ ഉത്‌പ്പന്നങ്ങൾക്ക് പ്രദര്ശനാവസരമൊരുക്കി മികച്ച വിപണി കണ്ടെത്തുന്നതിനായിട്ടാണ് ബാംബൂ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10:30 മുതൽ രാത്രി 8:00 മണിവരെ സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് മേള ഓപ്പണാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here