ആൾക്കൂട്ട പരിപാടികൾ: മാർഗരേഖ പുതുക്കും

കുസാറ്റ് അപകടത്തെ തുടർന്ന് ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ നിലവിലുള്ള മാർഗ്ഗരേഖ കാലോചിതമായി പുതുക്കാൻ തീരുമാനം. ഇതിനായി മന്ത്രി തലത്തിൽ യോഗം ചേർന്നു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനൊപ്പം ഒരു യോഗം പെട്ടെന്ന് ചേർന്നതായി മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കുസാറ്റ് വി.സി ഡോ.പി.ജി.ശങ്കരൻ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ALSO READ: അച്ഛന്റെ പാത പിന്തുടർന്ന് ചവിട്ടുനാടകത്തിലും; നോവായി ആൻ

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, വലിയ ആൾക്കൂട്ടമുള്ള വേദികൾ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്ത് പരിഷ്കരിക്കുമെന്നും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും പരിശീലിപ്പിക്കാനും പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിൽ തീരുമാനമെടുത്തു. കുസാറ്റ് സംഭവത്തിൽ സർവ്വകലാശാല സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ആലോചിക്കാനുമാണ് തീരുമാനം എന്നും മന്ത്രി കുറിച്ചു.

ALSO READ: സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News