നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനം. മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി. കേരളാ പബ്ളിക് എൻ്റർപ്രൈസസ് ബോർഡ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനമെന്നും പുതിയ എംഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക എന്നും മന്ത്രി കുറിച്ചു.
ALSO READ: കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ
കെൽട്രോണിന്റെ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നാംനിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിയ കാര്യവും നാവിക സേനക്കുള്ള അത്യാധുനിക ഉപകരണങ്ങൾ നിർമിക്കുന്ന കാര്യവും മന്ത്രി ചൂണ്ടികാണിച്ചു. പൊതുമേഖലയെ സംരക്ഷിക്കുക മാത്രമല്ല, മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും വ്യക്തമാക്കി.
ALSO READ: ”ഫിലിപ്സ്’ചിത്രത്തിന് ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി’: കലാഭവൻ ജോഷി
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. കേരളാ പബ്ളിക് എൻ്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെൻ്റും) ബോർഡ് ശുപാശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. പുതിയ എം.ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക. നാവികസേനയിൽ 35 വർഷത്തെ സേവന ചരിത്രമുള്ള, വൈസ് അഡ്മിറൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ് ശ്രീകുമാരൻ നായർ. ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ടെക്നിക്കൽ ഡയറക്ടർ എന്നീ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നുംനിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കെൽട്രോൺ സി.എം.ഡി പദവിയിൽ നിന്ന് ചെയർമാനായി നിയമിക്കപ്പെടുന്ന എൻ. നാരായണ മൂർത്തി രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞരിൽ ഒരാളാണ്. വി.എസ്.എസ്.സിയുടെ പി.എസ്.എൽ.വി, ജി.എസ്.എൽ.വി മിഷനുകളുടെ നേതൃത്വവും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ആസ്ട്രനോട്ടിക്കൽ സൊസൈറ്റിയുടെ സ്പെയ്സ് ഗോൾഡ് മെഡൽ, ഐ.എസ്.ആർ. ഒ യുടെ പെർഫോമൻസ് എക്സലൻസ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ സ്ഥാപനമായ എന് പി ഒ എല് മുന് ഡയറക്ടറായ എസ് വിജയന് പിള്ളയാണ് കെൽട്രോണിൻ്റെ ടെക്‌നിക്കല് ഡയറക്ടർ. നാവിക സേനയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്ക്ക് നേതൃത്വം നല്കിയതിന്റെ പരിചയ സമ്പത്തുമായാണ് വിജയന്പിള്ളയും കെല്ട്രോണിന്റെ ഭാഗമായത്. ഐ.എസ്.ആർ.ഒ യുടെ ഔട് സ്റ്റാൻഡിംഗ് സയൻ്റിസ്റ്റായിരുന്ന എസ്. ഹേമചന്ദ്രനാണ് കെൽട്രോൺ എക്സിക്യൂട്ടീവ് ഡയക്ടർ.
ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിയിരുന്നു. നാവിക സേനക്കുള്ള അത്യാധുനിക ഉപകരണങ്ങളും കെൽട്രോൺ നിർമ്മിക്കുന്നുണ്ട്. പൊതുമേഖലയെ സംരക്ഷിക്കുക മാത്രമല്ല, മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി പ്രദീപ് കുമാറാണ് ചവറ കെ.എം.എം.എൽ മാനേജിംഗ് ഡയറക്‌ടർ. നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ജനറൽ മാനേജരാണ്. ടി.സി.സി എം.ഡി യായി രാജീവ് രാമകൃഷ്ണനെ നിയമിച്ചു. സുകുമാർ അരുണാചലം (ടെക്സ്റ്റൈൽ കോർപ്പറേഷൻ), വി.എസ്. രാജീവ് (കേരള ആട്ടോമൊബൈൽസ്), പി. രഞ്ജിത് ലാൽ (മിനറൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ) എന്നിവരാണ് മറ്റ് മാനേജിംഗ് ഡയറക്ടർമാർ.