സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് മൂലധനസഹായം ഉൾപ്പെടെ നൽകി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനുമാണ് കെ.എസ്.ഐ.ഡി.സി ശ്രമിക്കുന്നത് എന്ന് മന്ത്രി പി രാജീവ്.കേരളത്തിൽ സ്വകാര്യവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി കടന്നുവരുന്ന വ്യവസായികൾക്ക് ആത്മവിശ്വാസം പകരുന്നതിനുമായി ആരംഭിച്ചതാണ് കെഎസ്ഐഡിസി എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കെ.എസ്.ഐ.ഡി.സിക്കെതിരെ ഒരു പ്രതീതിനിർമ്മാണം സാധ്യമാക്കും വിധത്തിൽ നിരന്തരമായി വാർത്തകൾ വരുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ പോസ്റ്റ്.
ALSO READ: തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു
കെഎസ്ഐഡിസി മൂലധന നിക്ഷേപം നടത്തിയിട്ടുള്ള പല കമ്പനികളും ഇന്ന് സ്റ്റോക്ക് മാർക്കറ്റിലടക്കം ലിസ്റ്റ് ചെയ്യപ്പെടുകയും ഓഹരിവിലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കെ എസ് ഐ ഡി സി നിക്ഷേപമുള്ള 20ഓളം കമ്പനികൾ ഇന്ന് വലിയ ലാഭം കൈവരിച്ച കമ്പനികളായി മാറിക്കഴിഞ്ഞുവെന്നും ഇതിനെക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്തയും മന്ത്രി പങ്കുവെച്ചു.
സമാനതകളില്ലാത്ത കുതിപ്പ് നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ തുടർച്ചയായി കഥകൾ നടത്തി നാടിൻ്റെ മുന്നേറ്റത്തിന് തുരങ്കം വെക്കാൻ കൂടിയാണ് കേരളവിരുദ്ധ മുന്നണി ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ALSO READ: ആലപ്പുഴയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവും മരിച്ചു
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here