നവകേരള സദസ് പരിപാടിയിൽ ആയിഷയുമെത്തി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

നവകേരള സദസിന്റെ വേദിയിൽ നിലമ്പൂർ ആയിഷയെ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്.സ്ത്രീശാക്തീകരണം മുദ്രാവാക്യമായി സ്വീകരിച്ച് പടവുകൾ കയറുന്ന രണ്ടാം പിണറായി സർക്കാരിന്റെ നവകേരള സദസ് പരിപാടിയിൽ ആയിഷയുമെത്തി എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്.

ALSO READ:വേള്‍ഡ് എക്‌സ്‌പോ 2030 വേദിയായി സൗദി അറേബ്യ; അഭിനന്ദനവുമായി കുവൈറ്റ്

സ്ത്രീശാക്തീകരണ, പുരോഗമന ചേരിക്കൊപ്പം നിന്ന ആയിഷയെ കാണുമ്പോൾ തന്നെ ആ കാലഘട്ടത്തിലേക്ക് നാം സഞ്ചരിക്കുമെന്നാണ് മന്ത്രി കുറിച്ചത്. യാഥാസ്ഥിതിക സമൂഹത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ആ മഹത്തായ ജീവിതം നമുക്ക് മുന്നിൽ തെളിഞ്ഞുവരുമെന്നും ഇന്ന് ആ ധീരവനിതയെ വീണ്ടും കണ്ടു, ഓർമകളിലേക്ക് അയ്മുവും കുഞ്ഞാലിയും ഇ എം എസുമെല്ലാം ഇരമ്പിയെത്തിയെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ALSO READ: കെഎസ്കെടിയു മുഖമാസിക ‘കർഷക തൊഴിലാളി’യുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

നിലമ്പൂർ ആയിഷ. സ്ത്രീശാക്തീകരണം മുദ്രാവാക്യമായി സ്വീകരിച്ച് പടവുകൾ കയറുന്ന രണ്ടാം പിണറായി സർക്കാരിന്റെ നവകേരള സദസ് പരിപാടിയിൽ ആയിഷയുമെത്തി. പതിനാറാം വയസിൽ നിലമ്പൂർ യുവജനകലാസമിതിക്കായി സഖാവ് അയ്മു സംവിധാനം നാടകത്തിലഭിനയിച്ച് ചരിത്രം സൃഷ്ടിച്ച, അന്നുമുതലിന്നോളം സ്ത്രീശാക്തീകരണ, പുരോഗമന ചേരിക്കൊപ്പം നിന്ന ആയിഷയെ കാണുമ്പോൾ തന്നെ ആ കാലഘട്ടത്തിലേക്ക് നാം സഞ്ചരിക്കും. നാടകത്തിലഭിനയിച്ചതിന്റെ പേരിൽ അക്രമിക്കപ്പെട്ട, തോക്കിൻ തിരകളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട, എങ്കിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് യാഥാസ്ഥിതിക സമൂഹത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ ആ മഹത്തായ ജീവിതം നമുക്ക് മുന്നിൽ തെളിഞ്ഞുവരും. ഇന്നാ ധീരവനിതയെ വീണ്ടും കണ്ടു. ഓർമകളിലേക്ക് അയ്മുവും കുഞ്ഞാലിയും ഇ എം എസുമെല്ലാം ഇരമ്പിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News