ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

minister-p-rajeev

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൻ്റെ ചരിത്രത്തിലാദ്യമായി ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതും ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചതുമായ കമ്പനികളാണ് തിരുവനന്തപുരത്തേക്ക് കടന്നുവരുന്നത് എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. നിരവധി കമ്പനികൾക്കുള്ള കരാർ ഇന്ന് വൈകുന്നേരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നുവെന്നും കേരളം മുൻഗണനാ വ്യവസായ മേഖലയായി കാണുന്ന മെഡിക്കൽ ഡിവൈസ് മേഖലയിൽ കൃത്യമായ മുന്നേറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുന്നുവെന്നും ഈ നേട്ടത്തെ ചൂണ്ടിക്കാട്ടി മന്ത്രി കുറിച്ചു.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൻ്റെ ചരിത്രത്തിലാദ്യമായി ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയാണന്നെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതും ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചതുമായ കമ്പനികളാണ് തിരുവനന്തപുരത്തേക്ക് കടന്നുവരുന്നത്.

ബയോഫോട്ടോണിക്‌സിന്റെ സഹായത്തോടെ ഓറൽ- സെർവിക്കൽ കാൻസറുകൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് ഉപകരണം നിർമിക്കുന്ന സ്കാൻ മെഡിടെക്, മെഡിക്കൽ ഡിവൈസ് ക്യാമറ ഘടിപ്പിച്ച എൻഡോസ്‌കോപ്പി ഉപകരണങ്ങൾ നിർമിക്കുന്ന എലമൻ, ഡെൻ്റൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഹനുമത് ഏജൻസീസ്, മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും നിർമിക്കുന്നതിനാവശ്യമായ ഡിസൈൻ ഡെവലപ്മെൻ്റ്, ക്വാളിറ്റി ചെക്കിങ്ങ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐക്യുസൈം മെഡിടെക്, അൽവർ‌സ്റ്റോൺ ഡ്രഗ് ഹൗസ്, എൻപ്രോഡക്ട്‌സ്, സെന്റർ ഫോർ റിസർച്ച് ഓൺ മോളിക്യുലാർ ആൻഡ് അപ്ലൈഡ് സയൻസസ്, ഗ്നാൻലക്‌സ് അസോസിയേറ്റ്‌സ് എന്നീ കമ്പനികൾക്കുള്ള കരാർ ഇന്ന് വൈകുന്നേരം കൈമാറും. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനൊപ്പം കേരളം മുൻഗണനാ വ്യവസായ മേഖലയായി കാണുന്ന മെഡിക്കൽ ഡിവൈസ് മേഖലയിൽ കൃത്യമായ മുന്നേറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുന്നു എന്നുകൂടി ഈ നേട്ടം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News