കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്: മന്ത്രി പി രാജീവ്

1.2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഉളിയന്നൂർ ഗവൺമെൻറ് എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് മന്ത്രി പി രാജീവ്. സ്കൂളിന് പുതിയ ക്ലാസ്മുറികൾ നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത് എന്നും ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: ഗോതമ്പുപൊടി മാത്രം മതി; കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍

പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, ലാബ്, ലൈബ്രറി, കളിക്കളങ്ങൾ എന്നിവയ്ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത് എന്നും മന്ത്രി കുറിച്ചു. കൂടാതെ മറ്റ് സ്കൂളുകൾക്ക് അനുവദിച്ച വികസന പ്രവർത്തനങ്ങളുടെ വിവരവും മന്ത്രി പങ്കുവെച്ചു.

ALSO READ:ബ്രഡ് ഉപയോഗിച്ച് ഈസിയായി ഒരു പലഹാരം തയാറാക്കിയാലോ?
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

1.2 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഉളിയന്നൂർ ഗവൺമെൻറ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്കൂളിന് പുതിയ ക്ലാസ്മുറികൾ നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഫെബ്രുവരി 26ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, ലാബ്, ലൈബ്രറി, കളിക്കളങ്ങൾ എന്നിവയ്ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്.
കോട്ടപ്പുറം ഗവ. എൽ.പി സ്‌കൂൾ – ഒരു കോടി, ഈസ്റ്റ് കടുങ്ങല്ലൂർ സ്‌കൂൾ – 1.99 കോടി, ഏലൂർ ഗവ. എൽ.പി സ്‌കൂൾ – ഒരു കോടി, കരുമാല്ലൂർ ഗവ. എൽ.പി സ്‌കൂൾ – 75 ലക്ഷം രൂപ എന്നീ ക്രമത്തിലുള്ള വികസന, നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
മുപ്പത്തടം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ 3.6 കോടിയുടെയും കിഫ്ബി പദ്ധതിയിൽ 1.3 കോടിയുടെയും പദ്ധതികൾ ഉൾപ്പെടെ 4.9 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതോടൊപ്പം ഏലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് 25 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിദ്യാലയത്തിൽ പുതിയ ക്ലാസ്സുകൾ, ആധുനിക ലൈബ്രറി, കളിസ്ഥലം എന്നിവ നിർമ്മിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ട്. ഇതിനായി സാമ്പത്തിക വർഷം 2 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.
അയിരൂർ ഗവ. എൽ.പി സ്കൂ‌ൾ, ബിനാനിപുരം ഹൈസ്കൂ‌ൾ എന്നീ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മണ്ഡ‌ലത്തിലെ കോട്ടപ്പുറം ഗവ. എൽ.പി സ്കൂ‌ൾ, ഉളിയന്നൂർ ഗവ. എൽ.പി സ്‌കുൾ, കരുമാല്ലൂർ ഗവ. എൽ.പി സ്കൂൾ എന്നിവയിലെ പെയിൻ്റിംഗ്, മറ്റു അറ്റകുറ്റ അനുബന്ധ പ്രവർത്തികൾ നടപ്പിലാക്കുന്നതിനായി 31.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ബഡ്ജറ്റിൽ നോർത്ത് കടുങ്ങല്ലൂർ എൽ.പി സ്‌കൂളിൻ്റെ പഴയ കെട്ടിടം പുനർ നിർമ്മിക്കാൻ 2 കോടി രൂപയും കടുങ്ങല്ലൂർ സ്‌കൂളിലെ ശതാബ്ദി മന്ദിരത്തിന് ഓഡിറ്റോറിയത്തിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News